ഫ്രാൻസിസ് മാർപാപ്പയുടെ അഞ്ചാമത്തെ അസീസി സന്ദർശനം; സ്വീകരിക്കാനൊരുങ്ങി നഗരം

നവംബർ 12 -ന് ഫ്രാൻസിസ് മാർപാപ്പയുടെ അസ്സീസി സന്ദർശനത്തിനു മുന്നോടിയായി, പാപ്പായുടെ യാത്ര പാവപ്പെട്ടവർക്കുള്ള സഭയുടെ മുൻഗണനയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണെന്ന് പ്രാദേശിക ബിഷപ്പ് ഡൊമെനിക്കോ സോറന്റിനോ. ഫ്രാൻസിസ് മാർപാപ്പയുടെ അഞ്ചാമത്തെ അസീസി സന്ദർശനമാണിത്.

“ദരിദ്രർ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും നമ്മുടെ ഹൃദയത്തിന്റെ ഭാഗമാകണമെന്നും ഓർമ്മിപ്പിക്കാൻ അഞ്ചാം തവണയും അസ്സീസിയിലേക്കു വരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനായി അതീവസന്തോഷത്തോടെ ഞങ്ങൾ തയ്യാറെടുക്കുകയാണ്” – ആർച്ചുബിഷപ്പ് ഡൊമെനിക്കോ സോറന്റിനോ നവംബർ 10 -ന് അയച്ച പ്രസ്താവനയിൽ പറഞ്ഞു.

യൂറോപ്പിലുടനീളമുള്ള 500 ദരിദ്രരടങ്ങുന്ന ഒരു സംഘത്തോടൊപ്പം പാപ്പാ അസീസ്സിയിൽ ചിലവഴിക്കും. വത്തിക്കാൻ പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച്, ഫ്രാൻസിസ് മാർപാപ്പ അസീസിയിൽ എത്തിയാൽ പാവപ്പെട്ടവർ മാർപാപ്പക്ക് പ്രതീകാത്മക തീർത്ഥാടകവസ്ത്രവും വടിയും നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.