ഇറാഖ് ആശുപത്രിയിലെ തീപിടുത്തം: അനുശോചനമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

ഇറാഖിലെ കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയും അനുശോചനവും അറിയിച്ചു. സംഭവത്തിൽ 64 പേരാണ് മരിച്ചത്.

“നസിറിയയിലെ അൽ ഹുസൈൻ ആശുപത്രിയിൽ സംഭവിച്ച ദാരുണമായ തീപിടുത്തത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും ആത്മീയ അടുപ്പത്തിന്റെ ഉറപ്പ് മാർപാപ്പ അയക്കുന്നു. അങ്ങേയറ്റം ദുഃഖിതനായ അദ്ദേഹം പ്രത്യേകിച്ച്, മരണമടഞ്ഞവരുടെയും അവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആശ്വാസത്തിനായി പ്രാർത്ഥിക്കുന്നു. രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും മേൽ ആശ്വാസം, ശക്തി, സമാധാനം എന്നിവയുടെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ” എന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ അയച്ച ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു.

ജൂലൈ 13 വരെ 64 പേര് മരണമടഞ്ഞതായിട്ടാണ് അന്വേഷണ റിപ്പോർട്ട്. ഇലക്ട്രിക്ക് ഷോർട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് ആദ്യം അധികൃതർ പറഞ്ഞിരുന്നുവെങ്കിലും ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.