ദൈവത്തിനായുള്ള വിശപ്പിന്റെ ആവശ്യകതയെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

ഓരോ വ്യക്തിയുടെയും ഉള്ളിൽ ദൈവവിശ്വാസത്തിനായുള്ള വിശപ്പുണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. സ്നേഹം മാത്രമാണ് ഹൃദയത്തിന്റെ ദാഹമകറ്റുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ അൻപതാം വാർഷികവേളയിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ ബലിക്കിടയിലാണ് പാപ്പാ ഇക്കാര്യം ഓർമ്മിപ്പിച്ചത്.

“വളരെയധികം ആളുകൾ ദൈവത്തോടുള്ള വിശപ്പും ദാഹവും ഇല്ലാത്തവരായി ഉണ്ട്. പലർക്കും ഭൗതിക ആവശ്യങ്ങളിൽ മാത്രമേ വിശപ്പ് അനുഭവപ്പെടാറുള്ളൂ. എന്നാൽ ദൈവവചനം നമ്മെത്തന്നെ പ്രതിഫലിപ്പിക്കാൻ സഹായിക്കുന്നു. വിശുദ്ധരുടെ മാതൃക അനുകരിച്ചുകൊണ്ട് ദൈവകൃപയിലുള്ള പുനർനിർമ്മാണത്തിൽ പങ്കുചേരാം” – പാപ്പാ പറഞ്ഞു. പാപ്പായുടെ അദ്ധ്യക്ഷതയിൽ നടന്ന ദിവ്യബലിയിൽ 50 -ഓളം പേർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.