അര്‍മേനിയയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്ത് മാര്‍പാപ്പ

അര്‍മേനിയന്‍ വംശഹത്യയുടെ അനുസ്മരണ ദിനാചരണത്തിനുശേഷം രാജ്യത്തെ കോവിഡ് 19 രോഗികള്‍ക്ക് സഹായമെത്തിച്ച് മാര്‍പാപ്പ. നൂതന മൊബൈല്‍ മെഡിക്കല്‍ ഉപകരണങ്ങളും വിവിധ സംവിധാനങ്ങളുള്ള പുതിയ ആംബുലന്‍സുമാണ് പാപ്പാ അര്‍മേനിയയ്ക്ക് സമ്മാനിച്ചത്. സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ ഭാഗമായ ഗുഡ് സമരിറ്റന്‍ ഫൗണ്ടേഷനോടൊപ്പം അര്‍മേനിയയിലെ അപ്പോസ്‌തോലിക ന്യൂണ്‍ഷോയുടെ ഓഫീസും ചേര്‍ന്നാണ് മാര്‍പാപ്പയുടെ സ്‌നേഹ സമ്മാനം അര്‍മേനിയന്‍ ജനതയ്ക്ക് കൈമാറിയത്.

വടക്കന്‍ അര്‍മേനിയന്‍ പട്ടണമായ അഷോത്സ്‌കിലെ റിഡംപ്‌റ്റോറിസ് മേറ്റര്‍ ഹോസ്പിറ്റലിനായി മാര്‍പാപ്പ നല്‍കിയ ആംബുലന്‍സ് അര്‍മേനിയയിലെ അപ്പസ്‌തോലിക പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ജോസ് ബെറ്റെന്‍കോര്‍ട്ട് ആശീര്‍വദിച്ചു. കിഴക്കന്‍ യൂറോപ്പിലെ അര്‍മേനിയന്‍ കത്തോലിക്കര്‍ക്കായുള്ള ഓര്‍ഡിനറിയേറ്റില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. മരിയോ കുക്കറല്ലോയൊടൊപ്പം നടത്തിയ ചടങ്ങില്‍വെച്ചാണ് ആര്‍ച്ച് ബിഷപ്പ് ബെറ്റെന്‍കോര്‍ട്ട് ആംബുലന്‍സ് ആശീര്‍വദിച്ച് കൈമാറിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.