ഏഴ് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്രി പാപ്പാ അംഗീകരിച്ചു

ഒരു രക്തസാക്ഷിയുടേത് ഉള്‍പ്പെടെ ഏഴ് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്രിയ്ക്ക് ശനിയാഴ്ച പാപ്പാ അംഗീകാരം നല്‍കി. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ മര്‍ചേലോ സെമറാരോയും ഫ്രാന്‍സിസ് പാപ്പായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഡിക്രി അംഗീകരിച്ചത്.

ഇത്തവണ വിശുദ്ധിയുടെ പടവുകള്‍ കയറുന്ന ഒരു രക്ഷസാക്ഷിയുടെയും ആറു ധന്യാത്മാക്കളുടെയും പേരുവിവരങ്ങളാണ് ഡിക്രിയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുളളത്. പെറു, ഇറ്റലി, ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരുമാണ് പട്ടികയിലുള്ളവര്‍.

1. രക്തസാക്ഷിയായ ദൈവദാസി സി. മരിയ അഗസ്തീനാ ലോപ്പസ്. ഔര്‍ ലേഡി ഓഫ് ചാരിറ്റി ഓഫ് ഗുഡ് ഷെപ്പോര്‍ഡ് സഭാംഗമായ സി. മരിയ, പെണ്‍കുട്ടികളുടേയും പാവപ്പെട്ട ആദിവാസികളുടേയും ക്ഷേമത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ 1990-ലാണ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത്.

തുടര്‍ന്ന് 6 ദൈവദാസരുടെ വീരോചിത പുണ്യങ്ങളും പാപ്പാ അംഗീകരിച്ചു. ദൈവദാസനായ ഫാ. ബെര്‍ണാര്‍ഡ് (പോളണ്ട്), ദൈവദാസന്‍ ഫാ. ഫെലിസ് കാനേലി (ഇറ്റലി), ദൈവദാസന്‍ ഫാ. മരിയാനോ ഗാസ്പിയോ എസ്‌ക്യൂറ (സ്‌പെയിന്‍), ദൈവദാസി കൊളംബ ഡി ഓസ്റ്റിയ, ദൈവദാസി അന്റോണിയ ലെസിനോ, ദൈവദാസന്‍ അലെസാന്‍ഡ്രോ ബാലിന്റ് (ഹംഗറി) എന്നിവരുടെ വീരോചിത പുണ്യജീവിതത്തിനാണ് പാപ്പാ അംഗീകാരം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.