ഫ്രാൻസിസ് പാപ്പാ അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഗ്രീസിലെത്തി

ഡിസംബർ രണ്ടാം തീയതി മുതൽ ആറാം തീയതി വരെ നീളുന്ന സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്‌തോലിക യാത്രയിൽ സൈപ്രസ് യാത്രക്ക് ശേഷം പാപ്പാ ഗ്രീസിലെത്തി. ഡിസംബർ 2 -4 തീയതികളിലാണ് ഫ്രാൻസിസ് പാപ്പാ സൈപ്രസിൽ ഉണ്ടായിരുന്നത്.

പ്രാദേശികസമയം രാവിലെ ഒൻപതരയോടെ, സൈപ്രസിലെ ലാർണക്ക വിമാനത്താവളത്തിൽനിന്നും, 895 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ഗ്രീസിലെ ഏഥൻസിലേക്ക് പാപ്പാ യാത്രയായി. ഒരു മണിക്കൂർ നാല്പത് മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം പ്രാദേശിക സമയം 11.10 ന് പാപ്പാ ഗ്രീസിലെത്തി.

ഏതാണ്ട് ഒരു കോടിയിലധികം ജനങ്ങളുള്ള ഗ്രീസിൽ ഏതാണ്ട് ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം കത്തോലിക്കാരുണ്ട്. അതിരൂപതകളും, രൂപതകളും മറ്റുമായി പതിനൊന്ന് സഭാഘടകങ്ങൾ ഇവിടെയുണ്ട്. 79 ഇടവകകളും 94 വൈദികരും, നൂറിലധികം സന്ന്യാസിനീസന്ന്യാസിമാരും ഗ്രീസിലെ കത്തോലിക്കാസഭയിലുണ്ട്. 2016 ഏപ്രിൽ മാസത്തിലും ഫ്രാൻസിസ് പാപ്പാ ഗ്രീസ് സന്ദർശിച്ചിരുന്നു.

ഗ്രീസിന്റെ വിദേശകാര്യമന്ത്രിയാണ് പാപ്പായെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത്. പരമ്പരാഗത വേഷം ധരിച്ച കുട്ടികൾ പാപ്പായ്ക്ക് പുഷ്പങ്ങൾ സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.