ജീവന്റെ സംരക്ഷണത്തിന് എതിരായ തിന്മകളെ അപലപിച്ച് ഫ്രാൻസിസ് പാപ്പാ

ഗർഭച്ഛിദ്രത്തേയും ദയാവധത്തെയും അപലപിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് അംഗങ്ങളുടെ വാർഷികയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവൽക്കരണത്തിൽ പൊതുജനാരോഗ്യം എന്ന കാര്യത്തിന് മുൻ‌തൂക്കം കൊടുക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വാക്‌സിനുകളുടെ തുല്യവും സാർവ്വത്രികവുമായ വിതരണത്തിന് ലോകരാഷ്ട്രങ്ങളോട് ഒരിക്കൽക്കൂടി പ്രതിബദ്ധത ആവശ്യപ്പെട്ട പാപ്പാ, ഓരോ വർഷവും സംഭവിക്കുന്ന, തടയാൻ കഴിയുന്ന മരണങ്ങൾ തടയണമെന്നും പറഞ്ഞു. മറ്റുള്ളവർ ജീവിക്കുന്ന ഗുരുതരാവസ്ഥകളുടെ ഉത്തരവാദിത്വം നമുക്ക് ഏറ്റെടുക്കാൻ കഴിയുംവിധത്തിൽ ആരോഗ്യസംരക്ഷണത്തിനുള്ള സംവിധാനങ്ങൾ എപ്പോഴും ഉണ്ടായിരിക്കണമെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.