സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളെ അപലപിച്ച് ഫ്രാൻസിസ് പാപ്പാ

സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങളെ ആഗോളതലത്തിൽ ഒരു വൈറൽ ബാധ എന്ന് വിശേഷിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ലോകമെമ്പാടും ഇത്തരത്തിലുള്ള അതിക്രമങ്ങൾ ധാരാളം നടക്കുന്നുണ്ടെന്നും ഇത് മനുഷ്യരാശിയുടെ തന്നെ അപചയമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ലോകമെമ്പാടും നടക്കുന്ന സ്ത്രീകൾക്കെതിരായ നിരവധി അക്രമങ്ങളെയും കൊലപാതകങ്ങളെയും മുൻനിർത്തിയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“സ്ത്രീകളെ അടിക്കുകയും അപമാനിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് ഞെട്ടിപ്പിക്കുന്ന ഒന്നാണ്. പല സ്ത്രീകളും അനുഭവിക്കുന്ന മോശമായ പെരുമാറ്റങ്ങൾ ഭീരുത്വവും മനുഷ്യരാശിയുടെ അപചയത്തിന്റെ കാരണവുമാണ്” – പാപ്പാ പറഞ്ഞു.

2020 -ലെ പുതുവത്സര ദിനത്തിൽ പാപ്പായുടെ പ്രസംഗം മുഴുവൻ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ശക്തമായി അപലപിക്കുന്നതായിരുന്നു. സ്ത്രീകളോട് എങ്ങനെയാണ് നാം പെരുമാറുന്നത് എന്നതിനനുസരിച്ചാണ് നമ്മുടെ മാനവികത നിലനിൽക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.