വി. ജോൺപോൾ രണ്ടാമനെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ

ഒക്ടോബർ 22 -ന് വി. ജോൺപോൾ രണ്ടാമന്റെ തിരുനാൾ ദിനത്തോട് അനുബന്ധിച്ച് അന്നേ ദിനത്തെക്കുറിച്ച് പ്രത്യേക അനുസ്മരണം നടത്തി ഫ്രാൻസിസ്‌ മാർപാപ്പ. വിശുദ്ധന്റെ സ്‌മരണ ക്രിസ്തുവിന്റെ സ്നേഹത്തോട് കൂടുതൽ അടുക്കാനുള്ള ആഹ്വാനമാണെന്ന് ഒക്ടോബർ 20 -ന് പോൾ ആറാമൻ ഹാളിൽ നടന്ന പൊതുസന്ദർശന പരിപാടിക്കിടെ പാപ്പാ പറഞ്ഞു.

“ഭയത്തിന്റെയും പാപത്തിന്റെയും അടിമത്വത്തിൽ നിന്ന് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് ഞങ്ങൾ പോയിരിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹം നമ്മെ മോചിപ്പിച്ചു. എപ്പോഴും അടിമത്വത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത് സ്നേഹമാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യം സ്നേഹത്തോടെ വളരുന്നത്” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.