ക്രിസ്തുമസ് സ്നേഹത്തിന്റെ ആഘോഷമാണ്: ഫ്രാൻസിസ് പാപ്പാ

ക്രിസ്മസ് എന്നത് യേശുക്രിസ്തുവിൽ അവതരിച്ചതും ജനിച്ചതുമായ സ്നേഹത്തിന്റെ തിരുനാളാണെന്നു ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച നടന്ന പൊതു പ്രഭാഷണത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

മനുഷ്യന്റെ നിലനിൽപ്പിന് അർത്ഥം നൽകുന്ന പ്രകാശമാണ് അവിടുന്ന്. ഇരുട്ടിൽ പ്രകാശിക്കുന്ന മനുഷ്യരുടെ വെളിച്ചമാണ് യേശുക്രിസ്തു എന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്തുമസ് സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പ്രഭാഷണത്തിൽ പാപ്പാ ഈശോ ജനിച്ചതറിഞ്ഞു ഇറങ്ങി പുറപ്പെട്ട ഇടയന്മാരെ എടുത്തുകാട്ടി. “ഇടയന്മാരെ അനുഗമിച്ചു ആത്‌മീയമായി നാമും ബെത്ലഹേമിലേക്കാണ് യാത്രയാകുന്നത്. അവിടെ കാലിത്തൊഴുത്തിൽ ജോസഫും മേരിയും ഉണ്ണീശോയും ഉണ്ട്. കാരണം അവർക്കു സ്ഥലം ലഭിച്ചില്ല.” പാപ്പാ പറഞ്ഞു.

പാപികളായ നമ്മുടെ ഇടയിലേക്ക് പിതാവായ ദൈവം കൃപയും സത്യവും നിറഞ്ഞ തന്റെ ഏക ജാതനെ അയച്ചു. അതാണ് ക്രിസ്തുമസിന്റെ കേന്ദ്രവും സത്യവും. പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.