ക്രിസ്തുമസ് പുൽക്കൂടും മരവും നമ്മെ ദൈവികചിന്തയിലേക്ക് അടുപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ക്രിസ്തുമസിന്റെ അടയാളങ്ങൾ നമ്മുടെ ഹൃദയങ്ങളെ സമാധാനത്താൽ നിറക്കുകയും നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം കുറിച്ചത്.

ക്രിസ്തുമസിന്റെ അടയാളങ്ങൾ പ്രത്യേകിച്ച്, ക്രിസ്തുമസ് പുൽക്കൂടും അലങ്കരിച്ച മരവും, നമ്മുടെ ഹൃദയത്തിൽ ദൈവം സമാധാനം നിറക്കുന്നു എന്ന ഉറപ്പിലേക്കും ദൈവം മനുഷ്യനായി അവതരിച്ചതിന്റെ സന്തോഷത്തിലേക്കും ദൈവം നമ്മോടൊപ്പം വസിക്കുകയും നമ്മുടെ അനുദിന ജീവിതത്തിൽ പ്രതീക്ഷയുടെ താളം നൽകുകയും ചെയ്യുന്നു എന്ന ചിന്തയിലേക്കും നമ്മെ നയിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ക്രൈസ്തവമായ പല അടയാളങ്ങളും പൊതുവേദികളിൽ നിന്ന് നീക്കം ചെയ്യപ്പെടണമെന്ന ചിന്ത, ക്രൈസ്തവർക്കെതിരെ മതപരമായ അസഹിഷ്ണുത വച്ചുപുലർത്തുന്ന ചിലയിടങ്ങളിൽ നിന്ന് ഉയരുന്ന ഈ കാലത്ത്, ക്രിസ്തുമസ് അടയാളങ്ങൾ ക്രൈസ്തവർക്കും മാനവരാശിക്കും നൽകുന്ന നന്മയുടെ സന്ദേശത്തെക്കുറിച്ചാണ് പാപ്പാ ട്വിറ്ററിൽ എഴുതിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.