പരിശുദ്ധാത്മാവിനെ കൂടാതെയുള്ള ക്രൈസ്തവ വിചിന്തനം അസാധ്യം: ഫ്രാൻസിസ് പാപ്പാ

ഈശോയുമായുള്ള സംഭാഷണത്തിലേയ്ക്ക് നമ്മെ നയിക്കുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന് എപ്പോഴും നന്ദിയുള്ളവരായിരിക്കണം നാം എന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച നടന്ന പൊതു പ്രഭാഷണത്തിലാണ് ക്രൈസ്തവ വിചിന്തനങ്ങളിൽ ഉള്ള പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെ കുറിച്ച് പാപ്പാ പഠിപ്പിച്ചത്.

പരിശുദ്ധാത്മാവിനെ കൂടാതെ ക്രിസ്തീയ ധ്യാനം സാധ്യമല്ല. ഈശോയിലേയ്ക്ക് നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ഈശോ പഠിപ്പിക്കുന്നത് ഇപ്രകാരം ആണ്. ‘ഞാൻ നിങ്ങൾക്ക് ഒരു സഹായകനെ നൽകും. അവൻ നിങ്ങളെ പഠിപ്പിക്കുകയും വിശദീകരിക്കുകയും നയിക്കുകയും ചെയ്യും’. ക്രിസ്തീയമായ വിചിന്തനത്തിൽ ഈശോയെ കണ്ടെത്തുന്നതിലേയ്ക്ക് നമ്മെ നയിക്കുന്ന വഴികാട്ടിയാണ് പരിശുദ്ധാത്മാവ്. പാപ്പാ വ്യക്തമാക്കി.

വിചിന്തനവും ധ്യാനവും അടുത്തിടെയായി വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ക്രൈസ്തവർ മാത്രമല്ല എല്ലാ മത വിഭാഗത്തിലും ഉള്ളവർ ധ്യാനം പരിശീലിക്കുന്ന. ഒരു മതത്തിലും വിശ്വസിക്കാത്തവർ പോലും ധ്യാനത്തിനായി സമയം കണ്ടെത്തുന്നു. അതിനാൽ ധ്യാനം, അത് എല്ലാവർക്കും ആവശ്യമായ ഒന്നാണ് എന്ന് പാപ്പാ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.