വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട മരിയ ലോറൻസ ലോംഗോയെ ഓർത്ത് സന്തോഷം പ്രകടിപ്പിച്ച് പാപ്പാ

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാര്യയും അമ്മയുമായിരുന്ന വാഴ്ത്തപ്പെട്ട മരിയ ലോറൻസ ലോംഗോയെ ഓർത്ത് സന്തോഷം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ ഒൻപതിനാണ് മരിയ ലോറൻസയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. വാഴ്ത്തപ്പെട്ട മരിയ ലോറൻസ ലോംഗോയെ പാപ്പാ ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടെ പ്രത്യേകം അനുസ്മരിച്ചു.

വിധവയായ ശേഷം, നേപ്പിൾസിൽ അവര്‍ ഒരു ആശുപത്രി സ്ഥാപിച്ചു. “വളരെ വിശ്വാസമുള്ള ഒരു സ്ത്രീയായിരുന്നു. പ്രാർത്ഥനയുടെ തീവ്രമായ ഒരു ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്. പാവപ്പെട്ടവരുടെയും കഷ്ടപ്പെടുന്നവരുടെയും ആവശ്യങ്ങൾക്കായി അവൾ ജീവിച്ചു” – പരിശുദ്ധ പിതാവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.