മനുഷ്യൻ തന്റെയും മറ്റു സൃഷ്ടികളുടെയും നാശത്തിന് കാരണമാകരുതെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

പരിസ്ഥിതിയുമായുള്ള മനുഷ്യന്റെ ബന്ധം വർദ്ധിപ്പിക്കുന്നതിനും പ്രകൃതിയെ നശിപ്പിക്കുന്നത് തടയുന്നതിനും അടിയന്തരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഐക്യരാഷ്ട്ര സഭ വിളിച്ച പരിസ്ഥിതി വ്യവസ്ഥകളുടെ പുനഃസ്ഥാപനത്തിന്റെ ദശകത്തിന് തുടക്കം കുറിച്ചുകൊണ്ട് ജൂൺ നാലിന് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ആവശ്യപ്പെട്ടത്.

“എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിക്കാൻ ഈ വാർഷിക അനുസ്മരണം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. നാം പ്രകൃതിയുടെ ഭാഗമാണ്. അതിൽ നിന്ന് നാം വേർപിരിയുന്നില്ല. നിലവിലെ പാരിസ്ഥിതിക സാഹചര്യം സൃഷ്ടിയുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ളവരാകുവാൻ നമുക്ക് പ്രേരണ നൽകുന്നു” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.