സഭകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കണമെന്ന് ഫ്രാൻസിസ് പാപ്പാ

ഓർത്തഡോക്സ് – കത്തോലിക്കാ സഭകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. സൈപ്രസിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭാതലവൻ ആർച്ചുബിഷപ്പ് ക്രിസോസ്റ്റമോസ്‌ രണ്ടാമനെ അദ്ദേഹത്തിന്റെ അരമനയിൽ സന്ദർശിച്ച് മാർപാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി. തുടർന്ന് ഓർത്തഡോക്സ് സഭാ സിനഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓർത്തഡോക്സ് സഭ ഇതരസഭയുമായി നല്ല ബന്ധത്തിലാണെന്ന് ക്രിസോസ്റ്റമോസ്‌ രണ്ടാമൻ വെളിപ്പെടുത്തി. അടുത്ത കാലത്തായി പശ്ചിമേഷ്യയിലെ മുസ്‌ലിം നേതാക്കളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മതപരവും വംശീയവുമായ ഭിന്നതകൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജീവകാരുണ്യം, വിദ്യാഭ്യാസം, മാനുഷിക സേവനം തുടങ്ങിയ കാര്യങ്ങളിൽ സഹകരിച്ച് കത്തോലിക്കർക്കും ഓർത്തഡോക്സുകാർക്കും സാഹോദര്യം ശക്തിപ്പെടുത്താമെന്ന് ഓർത്തഡോക്‌സ് സഭാനേതാക്കന്മാരോട് പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.