താലിബാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഫ്‌ഗാൻ ജനതക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

താലിബാൻ സായുധസേനയുടെ ആക്രമണത്തിൽ ഭീഷണി നേരിടുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.

“അഫ്ഗാനിസ്ഥാനിൽ നിലവിലുള്ള അവസ്ഥയെക്കുറിച്ചുള്ള ആശങ്കയിൽ ഞാൻ പങ്കുചേരുന്നു. സമാധാനത്തിന്റെ ദൈവത്തോട് പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. അങ്ങനെ ആയുധങ്ങളുടെ ശബ്ദം അവസാനിക്കുകയും ചർച്ചകളിലൂടെ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യട്ടെ. ഈ വിധത്തിൽ മാത്രമേ രാജ്യത്തെ ജനങ്ങൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനും സമാധാനത്തിലും സുരക്ഷിതത്വത്തിലും പരസ്പര ബഹുമാനത്തോടെ ജീവിക്കാനും കഴിയുകയുള്ളൂ” – പാപ്പാ പറഞ്ഞു.

1996 മുതൽ 2001 വരെ താലിബാൻ അഫ്ഗാനിസ്ഥാൻ ഭരിച്ചുവെങ്കിലും ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഒസാമ ബിൻ ലാദനും അദ്ദേഹത്തിന്റെ ഭീകരസംഘടനയായ അൽ ക്വായ്ദയ്ക്കും അഭയം കൊടുത്തതിനു പിന്നാലെ അമേരിക്കൻ സൈന്യവും സഖ്യകക്ഷികളും ചേർന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് താലിബാനെ പുറത്താക്കിയിരുന്നു. ഇവരുടെ ഭരണകാലത്തിൽ ഏറ്റവും ഭീകരകരമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് നടന്നിരുന്നത്. അമേരിക്കൻ സേനയുടെ പിന്മാറ്റത്തെ തുടർന്ന് താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.