2021 -ൽ പരസ്പരം കരുതലുള്ളവരാകുക: ഫ്രാൻസിസ് പാപ്പാ

കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ അവഗണിക്കാനുള്ള പ്രലോഭനത്തിനെതിരെ മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പാ. ഈ പുതുവർഷത്തിൽ ദുർബലരുടെയും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരുടെയും ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നവരാകണമെന്നും പരസ്പരം കരുതലുള്ളവരാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

“2021 നമുക്കായി എന്തൊക്കെയാണ് കരുതിവെച്ചിരിക്കുന്നത് എന്ന് നമുക്കറിയില്ല. പക്ഷേ നമുക്കെല്ലാവർക്കും ഒരുമിച്ച് ചെയ്യാൻ കഴിയുന്നത് പരസ്പരം സഹോദരങ്ങൾക്ക് ശ്രദ്ധ കൊടുക്കുകയും നമ്മുടെ പൊതുഭവനമായ ഇ പ്രപഞ്ചത്തിന്റെ പരിപാലനത്തിനായി കുറച്ചുകൂടി സ്വയം സമർപ്പിക്കുകയും ചെയ്യുക എന്നതാണ്,” മാർപ്പാപ്പ തന്റെ ആഞ്ചലൂസ് പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

രോഗികളെയും തൊഴിൽ രഹിതരെയും പ്രത്യേകം പരാമർശിച്ച പാപ്പാ, ബുദ്ധിമുട്ടുകൾ നിറഞ്ഞ പുതുവർഷത്തിലൂടെ കടന്നുപോകുന്നവർക്ക് പ്രത്യേക അഭിവാദ്യം നൽകുവാനും മറന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.