ദൈവം നിങ്ങള്‍ക്കായി ദാഹിക്കുന്നു: യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പാ

ദൈവത്തിന്റെ വിളിക്ക് കാതോര്‍ക്കുന്നവരാകണമെന്നും കാരണം ദൈവം നിങ്ങള്‍ക്കായി സദാ ദാഹിക്കുന്നുണ്ടെന്നും യുവജനങ്ങളോട് മാര്‍പാപ്പ. കര്‍ദ്ദിനാള്‍ റാനിയേരോ കന്തലമേസ്സയുടെ പുതിയ പുസ്തകമായ ‘Francesco il guillare di Dio’ യ്ക്കായി പാപ്പാ എഴുതിയ അവതാരികയിലാണ് യുവാക്കളോടുള്ള പ്രസ്തുത ആഹ്വാനമുള്ളത്.

വി. ഫ്രാന്‍സിസ് അസ്സീസിയുടെ ശിഷ്യനും കഥാകാരനുമായിരുന്ന പസിഫിക്കസിനെക്കുറിച്ചുള്ള പുസ്തകം യുവാക്കള്‍ക്ക് നവ്യമായ അനുഭവം സമ്മാനിക്കുന്നതായിരിക്കുമെന്നും പാപ്പാ പറയുന്നുണ്ട്.

“ദൈവത്തെ അന്വേഷിച്ചാല്‍ നമുക്ക് അവിടുത്തെ കണ്ടെത്താം എന്നാണ് സുവിശേഷം പറയുന്നത്. അതിന് ധാരാളം തെളിവുകളും സുവിശേഷത്തില്‍ തന്നെ നമുക്ക് കാണാനും കഴിയും. കാരണം ദൈവം നമുക്കായി കാത്തിരിക്കുകയാണ്. സങ്കീര്‍ത്തനം 63 -ല്‍ പറയുന്നതുപോലെ, ‘ദൈവമേ അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്ന പോലെ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു’ എന്ന് ഓരോരുത്തര്‍ക്കും പറയാന്‍ കഴിയണം” – പാപ്പാ ഓര്‍മ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.