വാഴ്ത്തപ്പെട്ട റൊസാരിയോ ലിവാറ്റിനോ നീതിയുടെ രക്തസാക്ഷിയെന്ന് മാര്‍പാപ്പ

മാഫിയയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ ജഡ്ജ് വാഴ്ത്തപ്പെട്ട റൊസാരിയോ ലിവാറ്റിനോയെ നീതിയുടെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് മാര്‍പാപ്പ. നീതിനിര്‍വ്വഹണത്തിലൂടെ ദൈവരാജ്യം പ്രഘോഷിക്കേണ്ടത് എങ്ങനെയെന്ന് ഈ പുണ്യവാനില്‍ നിന്ന് പഠിക്കണമെന്ന് ലോകത്തെ മുഴുവന്‍ നീതിപാലകരേയും പാപ്പാ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ വച്ച് ഞായറാഴ്ച റൊസാരിയോ ലിവാറ്റിനോയെ വിശുദ്ധനായി നാമകരണം ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് പാപ്പാ അദ്ദേഹത്തിന്റെ ജീവിതവും മരണവും അനുസ്മരിച്ചതും നീതിയുടേയും വിശ്വാസത്തിന്റേയും രക്തസാക്ഷിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചതും. “അഴിമതിക്കോ സ്വാധീനത്തിനോ വിധേയനാവാതെ നീതിക്കുവേണ്ടി പോരാടിയ, പൊതുനന്മയ്ക്കുവേണ്ടി പോരാടിയ ഈ പുണ്യവാന്റെ ജീവിതം ദൈവത്തിന്റെ സംരക്ഷണത്തിലായിരുന്നു. ദൈവത്തില്‍ ആഴമായി വിശ്വസിച്ചിരുന്നതിനാല്‍ അദ്ദേഹം ധൈര്യപൂര്‍വ്വം വിശ്വാസത്തിന് സാക്ഷ്യം വഹിക്കുകയും വീരമരണം പ്രാപിക്കുകയും ചെയ്തു” -പാപ്പാ പറഞ്ഞു.

അവസാനമായി, എല്ലാ നിയമപാലകരേയും വിശുദ്ധന്റെ മാതൃക പിന്‍ചെല്ലാന്‍ പാപ്പാ ആഹ്വാനം ചെയ്തു. നിയമത്തിന്റെയും സ്വാതന്ത്രത്തിന്റേയും വിശ്വസ്തസംരക്ഷകരായി സേവനം ചെയ്യാന്‍ കഴിയേണ്ടതിന് വിശുദ്ധനോട് സഹായം തേടാമെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.