ഗ്ലാസ്‌കോയില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഫ്രാന്‍സിസ് പാപ്പാ പങ്കെടുത്തേക്കുമെന്ന് സൂചന

സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌കോയില്‍ വച്ച് നവംബറില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ മറ്റ് ലോകനേതാക്കളോടൊപ്പം ഫ്രാന്‍സിസ് പാപ്പായും പങ്കെടുത്തേക്കുമെന്ന് സൂചന. യുഎസിന്റെ നയതന്ത്ര പ്രതിനിധി ജോണ്‍ കെറിയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.

യൂറോപ്പിലേയ്ക്കുള്ള യാത്രാമധ്യേ കെറി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് നടത്തിയ പത്രസമ്മേളനത്തിലാണ് കാലാവസ്ഥാ ഉച്ചകോടിയില്‍ പാപ്പാ പങ്കെടുത്തേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചത്.

ഉച്ചകോടിയുടെ ആദ്യ ദിനം മറ്റ് ലോക നേതാക്കളോടൊപ്പം പാപ്പാ പങ്കെടുത്തേക്കുമെന്നും ഇത് വളരെ സന്തോഷം പകരുന്ന ഒരു കാര്യമാണെന്നും വലിയ രീതിയിലുള്ള ആഗോളശ്രദ്ധയും ഫലവും പാപ്പായുടെ സാന്നിധ്യത്തിലൂടെ ഉച്ചകോടിയ്ക്ക് ലഭിക്കുമെന്നും ജോണ്‍ കെറി കൂട്ടിച്ചേര്‍ത്തു. പ്രകൃതി രക്ഷണത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയും പരിഗണനയുമുള്ള വ്യക്തിയെന്ന നിലയിലും ഫ്രാന്‍സിസ് പാപ്പാ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.