സുവിശേഷം വായിക്കുക, വീണ്ടും വായിക്കുക, അഭിനിവേശമുള്ളവരായിരിക്കുക: ഫ്രാൻസിസ് പാപ്പാ

സുവിശേഷം വായിക്കാനും വീണ്ടും വായിക്കാനും അഭിനിവേശമുള്ളവരാകുവാനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഒക്‌ടോബർ 31-ലെ ആഞ്ചലൂസ് പ്രസംഗത്തിൽ ആണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“പ്രിയ സഹോദരീ സഹോദരന്മാരേ, കർത്താവ് വിദഗ്‌ധരായ തിരുവെഴുത്ത് വ്യാഖ്യാതാക്കളെയല്ല, മറിച്ച് അവന്റെ വചനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഉള്ളിൽ സ്വയം മാറാൻ അനുവദിക്കുന്ന അനുസരണയുള്ള ഹൃദയങ്ങളെയാണ്, ആഗ്രഹിക്കുന്നത്. ഇതുകൊണ്ടാണ് സുവിശേഷവുമായി പരിചയം ഉണ്ടായിരിക്കേണ്ടത്, അത് എപ്പോഴും കൈയിൽ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ് എന്നു പറയുന്നത്. നമ്മുടെ പോക്കറ്റുകളിൽ, നമ്മുടെ പഴ്സുകളിൽ പോലും, വായിക്കാനും വീണ്ടും വായിക്കാനും, അതിൽ അഭിനിവേശമുള്ളവരായിരിക്കാനും ബൈബിൾ സൂക്ഷിക്കുക” -പാപ്പാ വെളിപ്പെടുത്തി.

വിശുദ്ധ ഗ്രന്ഥവുമായുള്ള പരിചയം ദൈവവുമായുള്ള അടുപ്പത്തിലേക്ക് നമ്മെ നയിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.