തട്ടിക്കൊണ്ടു പോകപ്പെട്ട നൈജീരിയൻ ബിഷപ്പിനുവേണ്ടി പ്രാർത്ഥന യാചിച്ച്‌ ഫ്രാൻസിസ് പാപ്പാ

ഡിസംബർ 27-ന് തട്ടിക്കൊണ്ടു പോകപ്പെട്ട നൈജീരിയൻ ആർച്ചുബിഷപ്പ് മോസസ് ചിക്വെയ്ക്കുവേണ്ടി പ്രാർത്ഥന ചോദിച്ച് ഫ്രാൻസിസ് പാപ്പാ. ജനുവരി ഒന്നിന് വത്തിക്കാനിൽ നടത്തിയ ആഞ്ചലൂസ് പ്രാർത്ഥനയുടെ അവസാനത്തിലാണ് വൈദികനെയും കൂട്ടാളിയെയും മോചിപ്പിക്കാൻ പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചത്. ഓവേറി അതിരൂപത വിളിച്ചുചേർത്ത പ്രാർത്ഥനാദിനത്തിൽ പങ്കുചേരാൻ പരിശുദ്ധ പിതാവ് എല്ലാവരെയും ക്ഷണിച്ചു.

“തട്ടിക്കൊണ്ടു പോകപ്പെട്ട ബിഷപ്പ് മോസസ് ചിക്വെ അദ്ദേഹത്തിന്റെ ഡ്രൈവർ എന്നിവർക്കായി പ്രാർത്ഥിക്കാനും നൈജീരിയയിലെ ഓവേറി അതിരൂപതയുടെ പ്രാർത്ഥനയിൽ പങ്കുചേരാനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു” – പാപ്പാ പറഞ്ഞു. നൈജീരിയയിലെ വൈദികരെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടു പോകലിലെ അവസാനത്തെ ഇരയാണ് ബിഷപ്പ് ചിക്വേ.

ചൈന, ഉത്തര കൊറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം മതസ്വാതന്ത്ര്യമില്ലാത്ത ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണ് നൈജീരിയ എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.