ഫ്രഞ്ച് സന്യാസിനിയെ വിശുദ്ധയാക്കാനുള്ള നടപടികൾക്ക് ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം

ഫ്രഞ്ച് സന്യാസിനി, വാഴ്ത്തപ്പെട്ട മേരി റിവിയറിന്റെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. ഡിസംബർ 13 -നു പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് പാപ്പ ഈ അത്ഭുതത്തിന് അംഗീകാരം നൽകിയത്.

ഹൈഡ്രോപ്സ് ഫെറ്റാലിസ് എന്ന രോഗം ബാധിച്ച നവജാത ശിശുവിനാണ്, മേരി റിവിയറിനോടുള്ള മദ്ധ്യസ്ഥതയിലൂടെ സൗഖ്യം ലഭിച്ചത്. ശ്വാസകോശത്തിനും ഹൃദയത്തിനും ചുറ്റും ദ്രാവകം അടിഞ്ഞുകൂടുന്ന അപകടകരമായ രോഗാവസ്ഥയാണിത്. 2015 -ൽ ഫിലിപ്പൈൻസിലാണ് ഈ അത്ഭുതം നടന്നത്.

ഫ്രഞ്ച് വിപ്ലവത്തിനിടയിൽ ‘സിസ്റ്റേഴ്‌സ് ഓഫ് ദി പ്രസന്റേഷൻ ഓഫ് മേരി’ എന്ന സന്യാസ സഭ സ്ഥാപിച്ച വ്യക്തിയാണ് സി. മേരി റിവിയർ. 1768 ഡിസംബർ 19 -ന് തെക്കൻ ഫ്രാൻസിലാണ് റിവിയർ ജനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.