നാഗസാക്കിയിലേക്ക് പുതിയ ആർച്ചുബിഷപ്പിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

ജപ്പാനിലെ നാഗസാക്കിയിലേക്ക് പുതിയ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പായി ബിഷപ്പ് പീറ്റർ മിച്ചാക്കി നകാമുറയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നാഗസാക്കിയിലെ മെത്രാപ്പോലീത്ത, ആർച്ചുബിഷപ്പ് ജോസഫ് മിത്സുക്കി തകാമി, പി.എസ്.എസ്. എന്നിവരുടെ രാജിയെ തുടർന്നാണിത്.

ബിഷപ്പ് നകാമുറ മുമ്പ് നാഗസാക്കിയിലെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 മെയ് മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ നാഗസാക്കി സ്വദേശിയായ ബിഷപ്പിനെ ആ സ്ഥാനത്തേക്ക് നിയമിച്ചു.

1962 മാർച്ച് 21 -ന് നാഗസാക്കി പ്രിഫെക്ചറിലെ സൈകായി-സിറ്റിയിൽ ജനിച്ച ആർച്ച് ബിഷപ്പ് മിച്ചാക്കി, ഫുകുവോക്കയിലെ സാൻ സൾപിസിയോ മേജർ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുന്നതിന് മുമ്പ് നാഗസാക്കി മൈനർ സെമിനാരിയിൽ ചേർന്നു. 1988 മാർച്ച് 19-ന് നാഗസാക്കി അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.