വത്തിക്കാൻ കൗൺസിൽ ഓഫ് എക്കണോമിയിലേക്ക് ഇറാഖി പാത്രിയർക്കീസിനെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ

ഇറാഖിലെ കൽദായ ബാബിലോണിന്റെ പാത്രിയർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയെ വത്തിക്കാൻ കൗൺസിലിന്റെ പുതിയ അംഗമായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. 73 -കാരനായ കർദ്ദിനാളിന്റെ നിയമനം ജനുവരി നാലിന് വത്തിക്കാൻ പ്രസ് ഓഫീസ് വെളിപ്പെടുത്തിയിരുന്നു.

സാമ്പത്തിക മാനേജുമെന്റിന്റെ മേൽനോട്ടം വഹിക്കുകയും റോമൻ കൂരിയയുടെ ഡികാസ്റ്ററികളുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും വത്തിക്കാൻ സിറ്റി സ്റ്റേറ്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ഭരണപരവും സാമ്പത്തികവുമായ ഘടനകളുടെയും പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുകയും ചെയ്യുക എന്നതാണ് സാമ്പത്തിക കൗൺസിലിന്റെ ചുമതല. 2021 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് പര്യടനത്തിനിടെ പാപ്പായെ സ്വീകരിച്ചവരിൽ ഒരാളായിരുന്നു കർദ്ദിനാൾ സാക്കോ.

സമീപവർഷങ്ങളിൽ, ക്രൈസ്തവർക്കെതിരായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലൊന്നാണ് ഇറാഖ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.