കൊളംബിയയ്ക്കായി പുതിയ ബിഷപ്പിനെ നിയമിച്ചു ഫ്രാൻസിസ് പാപ്പാ

കൊളംബിയയിലെ പാസ്റ്റോ രൂപതയുടെ പുതിയ ബിഷപ്പായി, ബിഷപ്പ് ജുവാൻ കാർലോസ് കോർഡെനാസ് ടോറോയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. അദ്ദേഹം നിലവിൽ കാലിയിലെ സഹായ മെത്രാനായും ലാറ്റിൻ അമേരിക്കൻ എപ്പിസ്കോപ്പൽ കൗൺസിലിന്റെ (സെലം) സെക്രട്ടറി ജനറലായും സേവനം അനുഷ്ഠിക്കുകയായിരുന്നു.

മുൻ ബിഷപ്പായിരുന്ന ജൂലിയോ എൻറിക് പ്രാഡോ ബോലാനോസ്, വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. 1968 മെയ് 31 -ന് വാലെ ഡെൽ കോക്ക ഡിപ്പാർട്ട്‌മെന്റിലെ കാർട്ടാഗോയിലാണ് ബിഷപ്പ് കോർഡെനാസ് ജനിച്ചത്. 1997 സെപ്റ്റംബർ 6 -ന് കാർട്ടാഗോ രൂപതയിൽ അദ്ദേഹം വൈദികനായി. 2015 ജൂൺ 26 നാണ് കാലിയിലെ സഹായ മെത്രാനായി അദ്ദേഹം നിയമിതനായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.