സമഗ്ര മാനവ വകസനത്തിനായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ സെക്രട്ടറിയായി സിസ്റ്റര്‍ അലെസാണ്ട്രയെ നിയമിച്ചു

സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ സെക്രട്ടറിയായി സിസ്റ്റര്‍ അലെസാണ്ട്ര സ്‌മെറില്ലിയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മോണ്‍. ബ്രൂണോ മാരിയും ഫാ. അഗസ്റ്റോയും താന്താങ്ങളുടെ രൂപതകളിലേയ്ക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് ഈ താൽക്കാലിക നിയമനം.

നിലവില്‍ വത്തിക്കാനിലെ കോവിഡ്-19 കമ്മീഷനില്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു സി. അലെസാണ്ട്ര. സലേഷ്യന്‍ സന്യാസിനീ സമൂഹാംഗമാണ് സിസ്റ്റര്‍. 1974 -ല്‍ ഇറ്റലിയിലാണ് ജനനം.

പരിശുദ്ധ പിതാവിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് സിസ്റ്റര്‍ തന്റെ പുതിയ പദവിയെക്കുറിച്ച് പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.