ഹോങ്-കോംഗിന് പുതിയ ബിഷപ്പിനെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ

ചൈനയിലെ ഹോങ്-കോംഗിന് പുതിയ ബിഷപ്പിനെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. 61-കാരനായ ജെസ്യൂട്ട് പുരോഹിതന്‍, സ്റ്റീഫൻ ചൗ ആണ് പാപ്പായാൽ നിയമിതനായ പുതിയ ബിഷപ്പ്. തായ്‌വാൻ, ഹോങ്-കോംഗ്, മക്കാവോ എന്നിവിടങ്ങളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള വത്തിക്കാൻ – ചൈന കരാറിൽ ഒപ്പുവച്ചതിനു ശേഷമാണ് ഫാ. സ്റ്റീഫൻ ചൗവിനെ പാപ്പാ തിരഞ്ഞെടുത്തത്. ഹോങ് – കോംഗിലെ മുൻ ബിഷപ്പ് മൈക്കൽ യുങ്ങിന്റെ മരണത്തിന് രണ്ടു വർഷത്തിനു ശേഷമാണ് പുതിയ ബിഷപ്പിന്റെ നിയമനം.

“വെല്ലുവിളികൾ നിറഞ്ഞ ഈ സമയത്ത് സഭയെ സേവിക്കുവാൻ ഫാ. സ്റ്റീഫനെ വിളിച്ച ദൈവത്തിനു നന്ദി. ഈ പുതിയ ശുശ്രൂഷയിൽ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ” – ജെസ്യൂട്ട് സഭാസമൂഹത്തിന്റെ ജനറൽ ക്യൂരിയ പറഞ്ഞു.

1994  ജൂലൈ 16-ന് പൗരോഹിത്യത്തിലേയ്ക്കു പ്രവേശിച്ച അദ്ദേഹം പിന്നീട് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും എടുത്തു. 2009 മുതൽ ചൈനീസ് ജെസ്യൂട്ട് പ്രവിശ്യ വിദ്യാഭ്യാസ കമ്മീഷന്റെയും 2017 മുതൽ ഹോങ്-കോംഗ് രൂപതാ കൌൺസിൽ ഓഫ് എഡ്യൂക്കേഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഫാ. ചൗവിന്റെ മെത്രാഭിഷേകം 2021 ഡിസംബർ വരെ മാറ്റിവയ്ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.