കടലിലെ കുടിയേറ്റക്കാര്‍ക്ക് സഹായം നിഷേധിക്കപ്പെടരുത്: മാര്‍പാപ്പ

മെഡിറ്ററേനിയന്‍ കടല്‍ കടക്കാനുള്ള ശ്രമത്തിനിടെ പരാജയപ്പെട്ട് മരണത്തിന് കീഴടങ്ങിയവര്‍ക്കായി പ്രാര്‍ത്ഥിച്ചും കടലിലെ കുടിയേറ്റക്കാര്‍ക്ക് സഹായങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന് അഭ്യര്‍ത്ഥിച്ചും ഫ്രാന്‍സിസ് പാപ്പാ. ഇത്തരം വാര്‍ത്തകള്‍ അപമാനകരമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

റെജീന കോളി പ്രാര്‍ത്ഥനയ്ക്കായി വത്തിക്കാന്‍ സ്ക്വയറില്‍ എത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് മെഡിറ്ററേനിയന്‍ കടലില്‍ പൊലിയുന്ന ജീവനുകളുടെ കാര്യം പാപ്പാ ചൂണ്ടിക്കാട്ടിയത്. ഒരിക്കലും ലഭിക്കാത്ത സഹായത്തിനുവേണ്ടി രണ്ടു മുഴുവന്‍ ദിവസം കടലില്‍ കിടന്ന് അഭ്യര്‍ത്ഥിച്ച് പരാജയപ്പെട്ട് മരണത്തിന് കീഴടങ്ങിയവരോടുള്ള ഖേദവും പാപ്പാ പ്രകടിപ്പിച്ചു.

നാമോരോരുത്തരും ഈ ദുരന്തത്തെക്കുറിച്ച് പശ്ചാത്തപിക്കണമെന്നും ഈ സഹോദരര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും നാടകീയമായ ഇത്തരം യാത്രകള്‍ നടത്തേണ്ടി വരുന്നവര്‍ക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.