ഫ്രാൻസിസ് പാപ്പാ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിക്കു വേണ്ടി പാപ്പ അപേക്ഷിക്കുന്നു

മെയ് 28 ന് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ജനറൽ അസംബ്ലി നടക്കുന്നതിനാൽ   പ്രാദേശികസഭകൾക്കുള്ള സഹായം നൽകുന്ന സൊസൈറ്റികളുടെ പ്രധാന പ്രവർത്തനങ്ങൾക്ക് ആത്മീയവും സാമ്പത്തികവുമായ സഹായങ്ങൾക്കായി ഫ്രാൻസിസ് പാപ്പ  അഭ്യർഥിക്കുന്നു.

പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനായി ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്കായി ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച ഒരു വീഡിയോ സന്ദേശം നൽകി.

ഓരോ ക്രിസ്ത്യാനിയും ആദ്യം മിഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പാപ്പ പറഞ്ഞു.

ഇത് അളക്കുവാനായില്ലെങ്കിൽപ്പോലും മിഷനെ  സഹായിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ആത്മീയ പിന്തുണ എന്നും പാപ്പ കൂട്ടിച്ചേർത്തു.

“സുവിശേഷീകരണത്തിന്റെ മുഖ്യ ഏജന്റ് പരിശുദ്ധാത്മാവാണ്. നമ്മൾ അവനോട് സഹകരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. “

മിഷൻ സൊസൈറ്റികൾ പ്രധാനപ്പെട്ടതാണ്,അതിനാൽ മിഷനറിമാർക്കും സഭയുടെ സുവിശേഷപ്രവർത്തനത്തിനും വേണ്ടി നാം പ്രാർത്ഥിക്കേണ്ടതുമാണ്.

പ്രാദേശിക സഭകൾ എപ്പോഴും പരസ്പരം  സുവിശേഷം അറിയിക്കുവാൻ സഹായിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 120 രാജ്യങ്ങളിൽ മിഷൻ സൊസൈറ്റികൾ പ്രവർത്തിക്കുന്നു. വത്തിക്കാനുമായി  സഖ്യം പ്രവർത്തിക്കുന്നു.

പത്തൊൻപതാം നൂറ്റാണ്ടിൽ സ്ഥാപിച്ച സൊസൈറ്റി  ക്രിസ്തീയ പ്രഘോഷണത്തിന്  പുതിയ പ്രചോദനം നൽകുന്നു എന്ന് പാപ്പ പറഞ്ഞു.  എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ള സഭയുടെ ദൗത്യം, പത്രോസിന്റെ പിൻഗാമിയുടെ ഹൃദയത്തിന് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് കാണിക്കാൻ” പൊന്തിഫിക്കൽ “എന്ന പേര് മാർപ്പാപ്പ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.