ദാരിദ്ര്യത്തിനെതിരെ പോരാടാൻ അഭ്യർത്ഥിച്ച്‌ മാർപാപ്പ

ദാരിദ്ര്യത്തിനെതിരെ പോരാടാൻ കത്തോലിക്കാ സംഘടനകളോട് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. കോവിഡ് പകർച്ചവ്യാധി ദരിദ്രർക്ക് കൂടുതൽ ബുദ്ധിമുട്ടാക്കിയിട്ടുണ്ടെന്ന് ജനുവരി 29 -ന് പുറത്തിറക്കിയ സന്ദേശത്തിൽ മാർപ്പാപ്പ പറഞ്ഞു.

“നിങ്ങളെ കാത്തിരിക്കുന്ന വെല്ലുവിളികൾ ലോകത്തെ മുഴുവൻ ബാധിക്കുന്ന കോവിഡിന്റെ പ്രതിസന്ധിയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ദരിദ്രരും അവഗണിക്കപ്പെട്ടവരുടെയും സ്ഥിതി വളരെ ദുരിതപൂർണ്ണമാണ്. അതിനാൽ ഏറ്റെടുത്ത നടപടി തുടരുന്നതും വികസിപ്പിക്കുന്നതും എന്നത്തേക്കാളും പ്രധാനപ്പെട്ട സമയമാണ് ഇപ്പോൾ.” എൻട്രൈഡ് എറ്റ് ഫ്രറ്റേണിറ്റ്, ആക്ഷൻ വിവ്രെ എൻസെംബിൾ എന്നീ സംഘടനകൾക്ക് നൽകിയ സന്ദേശത്തിൽ പാപ്പാ പറഞ്ഞു.

അസ്വീകാര്യമായ ദാരിദ്ര്യത്തിനെതിരെ ദിനംപ്രതി പോരാടുന്ന നിങ്ങളെയും സാമ്പത്തിക സഹായം നൽകി  പിന്തുണയ്ക്കുന്ന ദാതാക്കളെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നു. നമുക്കെല്ലാവർക്കും ഒരേ ലക്ഷ്യമാണുള്ളത്. കൂടുതൽ നീതിയും സാഹോദര്യവുമുള്ള ഒരു ലോകം കെട്ടിപ്പടുക്കുക. പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.