
ഈസ്റ്റേണ്‍ യുക്രൈനില്‍ സമാധാനവും ഐക്യവും പുനസ്ഥാപിക്കുന്നതിനുവേണ്ടി സൈന്യം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ അയവു വരുത്തണമെന്ന ആഹ്വാനവുമായി പാപ്പാ. കീവിലേയും മോസ്കോയിലേയും സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് അസ്വസ്ഥതയ്ക്ക് വഴിവച്ചത്.
രാജ്യത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങളാല്‍ വേദനയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരസ്പര ഐക്യവും അനുരജ്ഞനവും ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.