മെക്‌സികോയില്‍ വെള്ളപ്പൊക്ക ദുരന്തത്തില്‍ ക്ലേശിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

മെക്‌സിക്കോയില്‍ വെള്ളപ്പൊക്ക ദുരന്തത്തില്‍ ക്ലേശിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മെക്‌സിക്കോയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഭൂകമ്പത്തിലും വെള്ളപ്പൊക്കത്തിലും നിരവധിപ്പേര്‍ മരിച്ചിരുന്നു. ഈയവസരത്തിലാണ് പാപ്പാ ഞായറാഴ്ചത്തെ ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെ മെക്‌സികോയിലെ ജനതയ്ക്കായി പ്രാര്‍ത്ഥന ആവശ്യപ്പെടുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായി അറിയിക്കുകയും ചെയ്തത്.

‘പ്രകൃതി ദുരന്തത്തില്‍ മരിച്ചവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവരെ എന്റെ സ്‌നേഹവും അടുപ്പവും അറിയിക്കുകയും ചെയ്യുന്നു. എത്രയും വേഗം ഈ ദുരിതത്തില്‍ നിന്ന് കരകയറാന്‍ നിങ്ങള്‍ക്കാകട്ടെ’. പാപ്പാ പറഞ്ഞു.

സെപ്റ്റംബര്‍ ആദ്യ വാരം ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് തുല, റോസസ് നദികള്‍ കരകവിഞ്ഞിരുന്നു. അതാണ് പിന്നീട് വലിയ നാശനഷ്ടത്തിലേയ്ക്ക് വഴിവച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.