കോവിഡ്-19: ഇരകളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ

നോവല്‍ കൊറോണ വൈറസിന് ഇരകളായവരെ ഓര്‍ത്തും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെയാണ്, കൊറോണ രോഗം മൂലം ക്ലേശിക്കുന്നവരെ പാപ്പാ അനുസ്മരിച്ചത്.

“കൊറോണ വൈറസിന് ഇരകളായവരെ നമുക്ക് മറക്കാതിരിക്കാം. അനേകം ആളുകള്‍ സഹനത്തിലൂടെ കടന്നുപോകുന്നുണ്ട്. അനേകര്‍ രോഗത്തിന് ഇരകളാവുകയും പലര്‍ക്കും ജീവന്‍ നഷ്ടമാവുകയും ചെയ്യുന്നുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വൈദികര്‍, സന്യസ്തര്‍ തുടങ്ങി അനേകര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും” – പാപ്പാ പറഞ്ഞു.

അന്ത്യയാത്ര പറയാനോ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനോ പോലുമാകാതെ പ്രായമായ മാതാപിതാക്കളെ സംസ്‌കരിക്കേണ്ടിവന്ന കുടുംബത്തെക്കുറിച്ച് താന്‍ കേട്ട വാര്‍ത്തയും വേദനയോടെ പാപ്പാ പങ്കുവച്ചു. രോഗപീഡികളാല്‍ ക്ലേശിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവും പാപ്പാ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.