ദാനധര്‍മ്മത്തെ അര്‍ത്ഥവത്താക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസം; മാര്‍പാപ്പ

ദാനധര്‍മ്മത്തെ അര്‍ത്ഥവത്താക്കുന്നത് ക്രിസ്തുവിലുള്ള അടയുറച്ച വിശ്വാസമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദാരിദ്രത്തിന്റേയും പ്രതിസന്ധികളുടേയും വിവിധ രൂപങ്ങളിലൂടെ കടന്നു പോകുന്നവരിലേയ്ക്ക് ക്രൈസ്തവ സമൂഹവും കൂട്ടായ്മകളും കടന്നു ചെല്ലണമെന്നും അജഗണത്തിന് ആവശ്യമായ സഹായങ്ങളും സംരക്ഷണവും നല്‍കണമെന്നും ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

ദാനധര്‍മ്മങ്ങളും സാഹോദര്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ക്രിസ്തുവുമായി നമ്മെ കൂടുതല്‍ ഐക്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ‘ ക്രിസ്ത്യന്‍ പരോപകാരം മനുഷ്യസ്‌നേഹത്തിന്റെ മാത്രം പ്രകടനമല്ല. ഒരു തരത്തില്‍ അത് യേശുവിന്റെ കണ്ണുകളിലൂടെ മറ്റുള്ളവരെ കാണുന്ന പ്രവര്‍ത്തിയാണ്. മറ്റൊരു തരത്തില്‍ മറ്റുള്ളവരില്‍ യേശുവിനെ കാണുന്നതും’. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.