
മെക്സിക്കോയിലെ സാന്‍ ഫെര്‍ണാന്‍ഡോ കൂട്ടക്കൊലയുടെ പത്താം വാര്‍ഷികത്തില്‍ ഇരകളായവരെ അനുസ്മരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 2010 ഓഗസ്റ്റ് 24-ന് സാന്‍ ഫെര്ണാന്ഡോയിലെ സെന്‍ട്രല്‍, സൗത്ത് അമേരിക്കന്‍ കുടിയേറ്റക്കാരായ 72 പേരെ കൂട്ടക്കൊലയ്ക്ക് വിധേയരാക്കിയതിന്റെ പത്താം വാര്‍ഷികത്തിലാണ് പാപ്പാ അവരെ അനുസ്മരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തത്.
“മികച്ച ജീവിതം തേടി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ജനങ്ങളായിരുന്നു അത്. ഇരകളായവരുടെ കുടുംബത്തോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അന്നത്തെ സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അറിവോ സംഭവത്തില്‍ നീതിയോ ലഭിക്കാതെ കഴിയുന്നവരാണവര്‍” – പാപ്പാ കൂട്ടിച്ചേര്‍ത്തു.
മികച്ച ജീവിതം തേടി കുടിയേറ്റം നടത്തുന്നവരെയും അവരുടെ യാതനകളേയും പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു.