ഫ്രാൻസിസ് മാർപാപ്പയും പാത്രിയർക്കീസ് കരേകിൻ രണ്ടാമനും കൂടിക്കാഴ്ച നടത്തി

അർമേനിയൻ അപ്പസ്തോലിക സഭയിലെ പാത്രിയർക്കീസ് കരേകിൻ രണ്ടാമനും ഫ്രാൻസിസ് മാർപാപ്പയും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ അവസാനം ഇരുവരും സമാധാനത്തിനായി പ്രാർത്ഥിച്ചു.

കൗക്കാസൂസ് പ്രദേശത്ത് ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആശങ്കാജനകമായ വാർത്തകൾ വരുന്നു എന്ന് ശ്രദ്ധയിൽപ്പെട്ട പരിശുദ്ധ പിതാവ് പ്രദേശത്തെ സമാധാനത്തിനായി പ്രത്യേകം പ്രാർത്ഥിച്ചു. “കോക്കസസിൽ സമാധാനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. സംഘർഷത്തിലുള്ളവർ തമ്മിൽ സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ ഉണ്ടാകണം. ബലവും ആയുധവും ഉപയോഗിച്ചല്ല, സംഭാഷണത്തിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണം. കൗക്കാസൂസിലെ സമാധാനത്തിനായി പ്രാർത്ഥിക്കുന്നു.” -മാർപ്പാപ്പ പറഞ്ഞു.

അസർബൈജാൻ ആക്രമണത്തെക്കുറിച്ച് മാർപ്പാപ്പയുമായി സംസാരിച്ചതായും പാപ്പ ആശങ്കയും വേദനയും പ്രകടിപ്പിച്ചതായും പാത്രിയർക്കീസ് കരേകിൻ രണ്ടാമൻ എസിഐ സ്റ്റാമ്പയോട് (എസിഐ ഗ്രൂപ്പിന്റെ ഇറ്റാലിയൻ ഏജൻസി) വെളിപ്പെടുത്തി. നീതിയും സമാധാനവും പുനസ്ഥാപിക്കപ്പെടുന്നതിനായി ശബ്ദമുയർത്താൻ മാർപ്പാപ്പയോട് ആവശ്യപ്പെട്ടതായും സമാധാനം പുനസ്ഥാപിക്കാനായി ഒരുമിച്ച് പ്രാർത്ഥിക്കുന്നതായും പാത്രിയർക്കീസ് കരേകിൻ രണ്ടാമൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.