സാഹോദര്യം വളർത്തുക: ഫ്രാൻസിസ് പാപ്പാ

ഇന്നും, യൂറോപ്പിലും മറ്റു പലയിടങ്ങളിലും സാഹോദര്യത്തിന്റെ മൂല്യങ്ങൾക്കെതിരായി നിലനിൽക്കുന്ന ‘യഹൂദവിരുദ്ധത’ ഇല്ലാതാകേണ്ട ഒരു തിന്മയായെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നവംബർ ഒൻപതിന് ട്വിറ്ററിൽ പങ്കുവച്ച സന്ദേശത്തിൽ, സാഹോദര്യം പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്നും അതുവഴി സാഹോദര്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന അക്രമങ്ങൾ നിലനിൽക്കാതിരിക്കാൻ പരിശ്രമിക്കാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

1938 നവംബർ ഒൻപതിനും പത്തിനും ഇടയ്ക്കുള്ള രാത്രിയിൽ ജർമ്മനിയിലെ ബെർലിനിൽ യഹൂദർക്കെതിരായി പുറപ്പെട്ട അക്രമങ്ങളുടെ വാർഷികദിനത്തിലാണ്, യഹൂദർക്കെതിരായി ഇപ്പോഴും പല രാജ്യങ്ങളിലും നിലനിൽക്കുന്ന വിരോധത്തിനെതിരെ പാപ്പാ എഴുതിയത്. ‘തകർന്ന ചില്ലുകളുടെ രാത്രി’ എന്ന പേരിലാണ് പിന്നീട് ആ ദിനം അറിയപ്പെട്ടത്. നവംബർ പതിനാറു വരെ തുടർന്ന അക്രമങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും ഏതാണ്ട് അഞ്ഞൂറോളം സിനഗോഗുകൾ അഗ്നിക്കിരയാക്കപ്പെട്ടതായും കരുതപ്പെടുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.