ആഗമനകാലം ആനന്ദത്തോടെ കാത്തിരിക്കേണ്ട സമയം: ഫ്രാന്‍സിസ് പാപ്പാ 

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിനെ പ്രത്യാശയോടെ കാത്തിരിക്കുവാനും ആ കാത്തിരിപ്പില്‍ ആശ്വാസം കണ്ടെത്തുവാനും ഉള്ള സമയമാണ് ആഗമന കാലം എന്ന് ഫ്രാന്‍സിസ് പാപ്പാ. ആഗമന കാലത്തിന്റെ തുടക്കത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം പറഞ്ഞത്.

കാത്തിരിപ്പിന്റെ സന്തോഷം കാത്തുസൂക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും വേണ്ടിയാണ് ക്രിസ്ത്യാനികള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. അനന്തമായി നമ്മെ സ്‌നേഹിക്കുന്ന ദൈവത്തെ നാം കാത്തിരിക്കുകയാണ്. ആ അര്‍ത്ഥത്തില്‍ ജീവിതം ഒരു വിവാഹ നിശ്ചയമായി മാറുന്നു. പാപ്പാ അഭിപ്രായപ്പെട്ടു.

പ്രത്യാശയുടെയും കാത്തിരിപ്പിന്റെയും ആഗമന കാലം ആരംഭിക്കുകയാണ്. പുതിയ ആരാധനാ വത്സരം ആരഭിക്കുകയാണ്. സകലത്തെയും സമാശ്വസിപ്പിക്കുന്ന ദൈവത്തിന്റെ ജനനത്തോടെയാണ് പുതിയ ആരാധനാ വത്സരക്കാലം ആരംഭിക്കുന്നത്. ഇറ്റാലിയന്‍ രൂപതയില്‍ നിന്നുള്ള ആറായിരത്തോളം ആളുകളുമായുള്ള കൂടിക്കാഴ്ചയില്‍ ആണ് പാപ്പ ഈ കാര്യം ഓര്‍മപ്പെടുത്തിയത്.

എന്നെ കാണുവാന്‍ വന്നതിനു നന്ദി. എന്നാല്‍ ദൈവം അങ്ങനെ അല്ല. എനിക്ക് വരാന്‍ കഴിയാത്ത ഇടങ്ങളില്‍, നിങ്ങളുടെ ഭവനങ്ങളില്‍, തൊഴില്‍ മേഖലയില്‍, ജീവിതത്തില്‍ ദൈവം കടന്നു വരും. കടന്നു വരുക മാത്രമല്ല നിങ്ങള്‍ക്കൊപ്പം എന്നും വസിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.