സൗഹൃദത്തിന്റെയും പ്രത്യാശയുടെയും അടയാളമായി അഫ്ഗാൻ വനിതയുടെ വിവാഹമോതിരം സ്വീകരിച്ച് ഫ്രാൻസിസ് പാപ്പാ

അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ കുടുംബങ്ങളുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് പാപ്പായ്ക്ക് പാരി ഗുൽ എന്ന അഫ്ഗാൻ ക്രൈസ്തവ വനിത തന്റെ വിവാഹമോതിരം സമ്മാനിച്ചു. താലിബാൻ അധിനിവേശത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പാരിയുടെ ഭർത്താവ് നിലവിൽ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. സൗഹൃദത്തിന്റെയും പ്രതിബദ്ധതയുടെയും പ്രത്യാശയുടെയും അടയാളമായി അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന ആവശ്യപ്രകാരമാണ് 57 -കാരിയായ ഗുൽ, പാപ്പായ്ക്ക് തന്റെ വിവാഹമോതിരം സമ്മാനിച്ചത്.

“എന്റെ ഭർത്താവിനെ അവർ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. അദ്ദേഹത്തിൽ നിന്ന് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല” – പാരി പറഞ്ഞു.

14 -നും 25 -നുമിടയിൽ പ്രായമുള്ള നാല് പെണ്മക്കളോടൊപ്പമാണ് അവർ പാപ്പായെ കാണാൻ എത്തിച്ചേർന്നത്. അഫ്ഗാൻ അധിനിവേശനാളുകളിൽ നാല് ദിവസം നിലവറയിൽ ഒളിച്ചിരുന്ന കുടുംബത്തെ രക്ഷപെടുത്തിയത് ഇറ്റാലിയൻ സേനയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.