അനുസരണം സമ്മതം മൂളലല്ല; കർമ്മമാണ്: പാപ്പാ

അനുസരണം സമ്മതം മൂളലല്ല; കർമ്മമാണ്, ദൈവരാജ്യ നിർമ്മിതിയാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുസരണം എന്നത് ‘അതെ’ എന്നോ ‘അല്ല’ എന്നോ പറയുന്നതല്ല പ്രത്യുത, അത് അടങ്ങയിരിക്കുന്നത് പ്രവർത്തിയിലാണ്; മുന്തിരിത്തോപ്പിൽ വേല ചെയ്യുന്നതിലാണ്; ദൈവരാജ്യം സാക്ഷാത്ക്കരിക്കുന്നതിലും നന്മ ചെയ്യുന്നതിലുമാണ്. വ്യക്തികളുടെ ജീവിതത്തെയും മനോഭാവങ്ങളെയും സ്പർശിക്കാത്ത വെറും ബാഹ്യാനുഷ്ഠാനപരവും യാന്ത്രികവുമായ ഒരു മതത്തെ, ഉപരിപ്ലമായ ഒരു മതാത്മകതയെ മറികടക്കാൻ യേശു മത്തായിയുടെ സുവിശേഷത്തിൽ പറയുന്ന രണ്ടു പുത്രന്മാരുടെ ഉപമയിലൂടെ അഭിലഷിക്കുന്നു – പാപ്പാ വ്യക്തമാക്കി.

നമ്മുടെ സമ്മതം ദൈവം ആകാംക്ഷയോടെ കാത്തിരിക്കുന്നു. തിന്മയ്ക്കു പകരം നന്മയും അസത്യത്തെക്കാൾ സത്യവും സ്വാർത്ഥതയെക്കാൾ പരസ്നേഹവും തിരഞ്ഞെടുക്കുന്നത് അനുദിനം നവീകരിക്കാൻ ദൈവത്തിലുള്ള വിശ്വാസം നമ്മോടാവശ്യപ്പെടുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.