ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മുട്ടിന്മേൽ നിന്നുകൊണ്ടുള്ള ദൈവശാസ്ത്രം

ബെനഡിക്ട് 16 -മന്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാജീവിതം ‘മുട്ടിന്മേൽ നിന്നുകൊണ്ടുള്ള ദൈവശാസ്ത്ര’ത്തെക്കുറിച്ച് വലിയൊരു പാഠമാണ് നല്‍കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വൈദികവൃത്തിയെക്കുറിച്ചുള്ള ബനഡിക്ട് പാപ്പയുടെ ലേഖനങ്ങളുടെ സമാഹാരം പുസ്തകരൂപത്തിലാക്കിയ അവസരത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത്.

ഒരോ തവണയും ജോസഫ് റാറ്റ്സിംഗറിന്റെ/ ബെനഡിക്ട് 16 -മന്റെ ലേഖനങ്ങള്‍ വായിക്കുമ്പോഴും മുട്ടിന്മേൽ നിന്നുള്ള ദൈവശാസ്ത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും ചെയ്തിട്ടുള്ളതെന്നും തനിക്ക് കൂടുതല്‍ വ്യക്തമാകുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വലിയൊരു ദൈവശാസ്ത്രജ്ഞൻ എന്നതിലുപരിയായി അദ്ദേഹം വിശ്വാസത്തിന്റെ അദ്ധ്യാപകനാണ്.

യഥാര്‍ത്ഥത്തിലുള്ള വിശ്വാസി, വിശുദ്ധിയുടെ ആള്‍രൂപം, സമാധാനത്തിന്റെ മനുഷ്യന്‍, ദൈവത്തില്‍ നിന്നുള്ളവന്‍ ഈ പ്രാര്‍ത്ഥനാജീവിതവും യേശുവുമായുള്ള ബന്ധവുമാണ് വൈദികജീവിതത്തിന്റെ ഹൃദയമെന്ന് ഫ്രാന്‍സിസ് പാപ്പ തുടരുന്നു. ഇതു കൂടാതെയുള്ള സംഘടനാപാടവും ബുദ്ധിവൈഭവും ഉപയോഗശൂന്യമാണ്. എല്ലാ നിമിഷവും തന്റെ പ്രിയനെക്കുറിച്ച് ചിന്തിക്കുന്ന പ്രണയിനിയെപ്പോലെ ബനഡിക്ട് പാപ്പായുടെ ജീവിതം ദൈവത്തില്‍ ചൂഴ്ന്നു കിടക്കുകയാണ്. ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.