ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ നാടുകള്‍ക്ക് സഹായവുമായി മാര്‍പാപ്പ

168-ഓളം പദ്ധതികള്‍ക്ക് സാമ്പത്തികസഹായം നല്‍കി സമഗ്ര മാനവ വികസനത്തിനായുള്ള തിരുസംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍പാപ്പയുടെ പേരിലുള്ള ധര്‍മ്മസ്ഥാപനമായ പോപ്പുലോറം പ്രോഗ്രസിയോ ഫൗണ്ടേഷന്‍.

സാമൂഹ്യവികസനത്തിനുതകുന്ന തരത്തിലുള്ള വിവിധ പദ്ധതികള്‍ക്കുള്ള സാമ്പത്തികസഹായമാണ് ഫൗണ്ടേഷന്‍ വഴി നല്‍കിയത്. ഭക്ഷ്യസുരക്ഷാപദ്ധതികളും ഇതില്‍ ഉള്‍പ്പെടും. പോപ്പുലോറം ഫൗണ്ടേഷനും വത്തിക്കാന്റെ കോവിഡ്-19 കമ്മീഷനും ചേര്‍ന്നാണ് പാപ്പായുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് പിന്തുണ നല്‍കിവരുന്നത്.

ലാറ്റിന്‍ അമേരിക്ക, കരീബിയന്‍, ആഫ്രിക്കന്‍ അമേരിക്കന്‍ സ്വദേശീയരായ കര്‍ഷകര്‍, പാവപ്പെട്ടവര്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയുടെ ഗുണങ്ങള്‍ കൂടുതലായി ലഭിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.