സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിന് അബോർഷൻ ചെയ്ത സ്ത്രീ

സ്വന്തം സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിന് അബോർഷൻ ചെയ്ത സ്ത്രീയെ കുറിച്ച് ഫ്രാൻസിസ് പാപ്പ  ജനറൽ ഓഡിയൻസില്‍ പറഞ്ഞു. അബോർഷനെക്കുറിച്ച് സംസരിച്ചപ്പോഴാണ് ഇക്കാര്യം സൂചിപ്പിച്ചത്.

തന്റെ സ്വദേശമായ ബുവനോസ് ഐയേഴ്സിൽ വച്ച് സുന്ദരിയായ ഒരു സ്ത്രീയെ കണ്ടു മുട്ടിയ അനുഭവവും പാപ്പ പങ്കു വച്ചു. വളരെ സുന്ദരിയായ സ്ത്രീയായിരുന്നു അവർ. ഇത്രയും ഭംഗിയായി തന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിന്റെ രഹസ്യം പാപ്പയെ ഞെട്ടിച്ചു. തന്റെ സൗന്ദര്യം നഷ്ടമാകുമെന്ന് ഭയന്ന് അവർ അബോർഷൻ ചെയ്തിരുന്നു. എന്റെ ശരീര ഭംഗിയാണ് പ്രധാനം എന്നായിരുന്നു ആ സ്ത്രീയുടെ ന്യായികരണം. ഇത്തരം കാഴ്ചപ്പാടുകൾ നമ്മെ നാശത്തിൽ കൊണ്ടെത്തിക്കുമെന്നായിരുന്നു പാപ്പയുടെ മുന്നറിയിപ്പ്.

ജനറൽ ഓഡിയൻസി ലാണ് പാപ്പ തീർത്ഥാടകരോട് ഇക്കാര്യം പങ്ക് വച്ചത്. ക്രൈസ്തവരുടെ പ്രത്യാശ ആയിരുന്നു ജനറൽ ഓഡിയൻസിന്റെ വിചിന്തന വിഷയം..

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.