തൊഴിലാളികളുടെ സംരക്ഷണവും സാമ്പത്തിക പരിഷ്‌കരണവും അത്യാവശ്യമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയോട് മാര്‍പാപ്പ

അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO) യുടെ 109- ാം വാര്‍ഷികത്തോടനുബന്ധിച്ച് അയച്ച വീഡിയോ സന്ദേശത്തിലാണ് തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും ഓരോ തൊഴിലിന്റെയും പ്രാധാന്യത്തെക്കുറിച്ചും കോവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുമെല്ലാം ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചത്.

നിര്‍ദ്ദേശങ്ങള്‍ പലതും നല്‍കിയതോടൊപ്പം സമൂഹത്തിലെ ഏറ്റവും ബലഹീനരും അശരണരുമായവരെ സംഘടന സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തതിനെക്കുറിച്ച് പാപ്പാ പ്രത്യേകം പരമാര്‍ശിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

“ഈ പ്രതിസന്ധി കാലഘട്ടത്തില്‍ പൊതുനന്മയ്ക്കായി പ്രത്യേക കരുതലും സംരക്ഷണവും നല്‍കുന്നതില്‍ നാം ശ്രദ്ധിക്കണം. കഴിഞ്ഞ ഒരു വര്‍ഷം ലോകത്തിലുടനീളം തൊഴിലവസരങ്ങളില്‍ ഇടിവ് സംഭവിക്കുന്നതായി നാം കാണുകയുണ്ടായി. അത് ലോകത്തെ മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലുമാക്കി. ഭോഗപരത, ദേശീയത തുടങ്ങിയ വിവേചനങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് പുതിയ ഭാവി കരുപ്പിടിപ്പിക്കാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ പരിശ്രമിക്കാം” – പാപ്പാ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

“നാമെല്ലാവരും ദുര്‍ബലരാണ്. അതേസമയം വിലപ്പെട്ടവരുമാണ്. നമ്മുടെ ചുറ്റിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നമ്മെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്‌തേക്കാം. എന്നാല്‍ അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യാനും അന്യായങ്ങള്‍ തുടച്ചുനീക്കാനും മുഴുവന്‍ മാനവസമൂഹത്തിന്റെയും ആരോഗ്യവും ജീവിതവും സംരക്ഷിക്കാനും എല്ലാവര്‍ക്കും കടമയുണ്ട്. ഇക്കാരണത്താല്‍ യഥാര്‍ത്ഥ കാഴ്ചകളിലേയ്ക്ക് നമുക്ക് കണ്ണുകള്‍ തുറക്കാം. സഭയുടെ എല്ലാവിധത്തിലുള്ള പിന്തുണയും എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.