കൊളംബിയയില്‍ അരങ്ങേറിയ അക്രമപ്രവര്‍ത്തനങ്ങളെ പാപ്പാ അപലപിച്ചു

കൊളംബിയയുടെ തെക്കുപടിഞ്ഞാറന്‍ പസഫിക് പ്രദേശത്തുണ്ടായ അക്രമപ്രവര്‍ത്തനങ്ങളെ പാപ്പാ അപലപിച്ചു. തെക്കന്‍ കൊളംബിയയില്‍ അക്രമത്തിന് ഇരകളായായവരുടെ ചാരെ താന്‍ ആത്മീയമായി സന്നിഹിതനാണെന്ന് പാപ്പാ അറിയിക്കുകയും ചെയ്തു.

വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ കൊളംബിയയിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഓസ്‌കാര്‍ ഉര്‍ബീന ഒര്‍ത്തേഗയ്ക്ക് ഫ്രാന്‍സിസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടയച്ച സന്ദേശത്തിലാണ് കൊളംബിയയുടെ തെക്കന്‍ പ്രദേശത്തെ നാടകീയമായ സാഹചര്യം പാപ്പാ അനുസ്മരിക്കുകയും തന്റെ സാമീപ്യം അവര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തത്.

ആ പ്രദേശത്താകമാനം സമാധാനത്തിന്റെ ബന്ധങ്ങള്‍ വളര്‍ത്താന്‍ മെത്രാന്മാരും വൈദികരും സന്യാസീ സന്യാസിനികളും അത്മായവിശ്വാസികളുമുള്‍പ്പെട്ട സഭാംഗങ്ങള്‍ പ്രതിബദ്ധതയോടെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യം പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.