വിവാഹമോചന സംബന്ധിയായ പുതിയ നിയമ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന പുതിയ സമിതി

Wedding. Beautiful couple bride and groom walk in countruside lane summer sunny day. View from backside on couple.

ഇറ്റലിയിലെ രൂപതകളിൽ വിവാഹമോചനത്തിൻറെ സാധുത പരിശോധിക്കാനും വിവാഹമോചന സംബന്ധിയായ പുതിയ നിയമ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന“മീത്തിസ് യൂദെക്സ് ദോമിനൂസ് യേസൂസ്” എന്ന മോത്തു പ്രോപ്രിയൊ പ്രാവർത്തികമാക്കുന്നതിന് സഹായം നല്കുന്നതിനും പുതിയൊരു സമിതിക്ക് പാപ്പാ രൂപം നല്കി.

സ്വയാധികരാപ്രബോധന രൂപത്തിലുള്ള ഒരു അപ്പൊസ്തോലിക ലേഖനത്തിലൂടെയാണ് ഫ്രാൻസീസ് പാപ്പാ ഈ സമിതിക്ക് രൂപം കൊടുത്തത്. പരിശുദ്ധസിംഹാസനത്തിൻറെ കോടതിയായ റോമൻ റോത്തയുടെ കീഴിലായിരിക്കും ഈ സമിതിയുടെ പ്രവർത്തനം.

വിവാഹമോചന പ്രക്രിയയിൽ രൂപതാദ്ധ്യക്ഷന് കൂടുതൽ ഉത്തരവാദിത്വം നല്കിക്കൊണ്ട് ഭേദഗതി വരുത്തിയ പുതിയ നിയമങ്ങൾ 2015 ആഗസ്റ്റിലാണ് “മീത്തിസ് യൂദെക്സ് ദോമിനൂസ് യേസൂസ്” (Mitis Iudex Dominus Iesus) എന്ന മോത്തു പ്രോപ്രിയൊ വഴി പരസ്യപ്പെടുത്തിയത്. അക്കൊല്ലം തന്നെ ഡിസംബർ 8-ന് ഈ നിയമങ്ങൾ പ്രാബല്യത്തിലാകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.