തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനത്തിന്റെ മലയാളത്തിൽ പ്രസിദ്ധീകരിച്ചു. ‘ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ എന്ന പേരോടെയാണ് മലയാള പരിഭാഷ പ്രകാശനം ചെയ്തിരിക്കുന്നത്. ഈ അപ്പസ്തോലിക പ്രബോധനം വിശുദ്ധിയെക്കുറിച്ചുള്ള ആഴമായ പഠനങ്ങളേക്കാളുപരി ഏതു ജീവിതാന്തസിൽപ്പെട്ട വ്യക്തിയാണെങ്കിലും പ്രായഭേദമെന്യേ അനുദിനജീവിതത്തിലൂടെ എങ്ങനെ വിശുദ്ധി പ്രാപിക്കാമെന്ന് ഉദ്ബോധിപ്പിക്കുന്ന സന്ദേശം നൽകുന്നു.
തിരുവനന്തപുരം കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസാണ് ഈ പ്രബോധനം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഈ അപ്പസ്തോലിക പ്രബോധനത്തെക്കുറിച്ച് ഒസർവത്തോരെ റൊമാനോയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു പഠനസഹായി അനുബന്ധമായി ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.