ജീവനുവേണ്ടിയുള്ള പദയാത്രയ്ക്ക് പ്രചോദനമായി ഫ്രാന്‍സിസ് പാപ്പാ

ജീവനുവേണ്ടിയുള്ള പദയാത്രയുടെ പ്രചോദനം ഫ്രാന്‍സിസ് പാപ്പായുടെ പഠനങ്ങളും ആശയങ്ങളുമാണെന്ന് ഫ്രാന്‍സിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചു ബിഷപ്പ് ലൂയിജി വെന്തൂര. ഫ്രാന്‍സിസ് പാപ്പായുടെ പേരില്‍ അയച്ച സന്ദേശത്തില്‍ ആണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുക.

ജനുവരി 20 ഞായറാഴ്ചയാണ് ഫ്രാന്‍സിലെ പാരീസില്‍ ജീവനുവേണ്ടിയുള്ള പദയാത്ര നടക്കുക. ജീവനോടുള്ള അവജ്ഞയില്‍ ലോകത്തിലെ സകല തിന്മകളും അടങ്ങിയിരിക്കുന്നുവെന്ന പാപ്പായുടെ ബോധ്യവും ഉള്‍ക്കാഴ്ചയും ആര്‍ച്ചു ബിഷപ്പ് ലൂയിജി വെന്തൂര സംഘാടകരെ ഓര്‍മിപ്പിച്ചു .

ഡോക്ടര്‍മാരുടെ മനസ്സാക്ഷിസ്വാതന്ത്ര്യത്തില്‍ കേന്ദ്രീകൃതമാണ് ജീവനുവേണ്ടിയുള്ള ഇക്കൊല്ലത്തെ പദയാത്ര നടത്തപ്പെടുന്നത്. ഫ്രാന്‍സിലെ കത്തോലിക്കാ സംഘടനകളുള്‍പ്പടെയുള്ള നിരവധി സംഘടനകള്‍ സംയുക്തമായിട്ടാണ് ഈ പദയാത്ര സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.