എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടേത് ഉത്സാഹം നിറഞ്ഞ ജീവിതം: ആർച്ചുബിഷപ്പ് ഗോൺസ്വിൻ

എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടേത് അത്യുത്സാഹം നിറഞ്ഞ ജീവിതമെന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ജർമ്മൻ ആർച്ചുബിഷപ്പ് ജോർജ് ഗോൺസ്വിൻ. ബെനഡിക്ട് പതിനാറാമൻ പാപ്പാ കഴിഞ്ഞ ദിവസം തന്റെ സുഹൃത്തിന്റെ മരണത്തെ തുടർന്നു നടത്തിയ അനുശോചന സന്ദേശത്തിൽ, സ്വർഗ്ഗത്തിലെ തന്റെ സുഹൃത്തുക്കളുമായി ഉടനെ ചേരുമെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നുണ്ടായ വ്യാജപ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാപ്പാ ‘മരിക്കാൻ ആഗ്രഹിക്കുന്നു’ എന്ന തരത്തിൽ വിവിധ മാധ്യമങ്ങൾ ആ സന്ദേശത്തെ വളച്ചൊടിച്ചിരുന്നു. “നല്ല മരണത്തിന് ഒരുങ്ങുന്നത് ക്രിസ്തീയജീവിതത്തിന്റെ ഭാഗമാണ്. വർഷങ്ങളായി ബെനഡിക്ട് പതിനാറാമൻ പാപ്പാ ആ പാതയിലാണ്” – ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

“ഉത്സാഹം നിറഞ്ഞ ജീവിതം നയിക്കുന്ന വ്യക്തിയാണ് പാപ്പാ. തന്റെ ശാരീരിക ബലഹീനതക്കിടയിലും അദ്ദേഹം മാനസികമായി വളരെ സമാധാനം അനുഭവിക്കുന്നു” – ആർച്ചുബിഷപ്പ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.